10:39pm 17 August 2026
NEWS
കൊച്ചി നഗരസഭയുടെ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു


17/08/2026  08:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
 കൊച്ചി നഗരസഭയുടെ  ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു

കൊച്ചി മുൻസിപ്പൽ കോർപ്പറേഷന്റെ   ആഭിമുഖ്യത്തിൽ  ആഗസ്ത് 17 മുതൽ 22 വരെ  നടത്തുന്ന ഓണാഘോഷ പരിപാടികൾക്ക്  തുടക്കം കുറിച്ചു. കൊച്ചിൻ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ വച്ച് നടന്ന ഓണാഘോഷ പരിപാടികൾ കൊച്ചി മേയർ അഡ്വ. മിനി മോൾ വി. കെ  ഉദ്ഘാടനം ചെയ്തു. 
 ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച്  പ്രശസ്ത മെൻഡലിസ്റ്റ്  വിഷ്ണു  മെന്റലിസം  ഷോ  അവതരിപ്പിച്ചു. തുടർന്ന്  നടന്ന  മുപ്പതോളം പേർ പങ്കെടുത്ത ഓണപ്പാട്ട് മത്സരത്തിൽ   ഗ്രുപ്പ് സോങ് ഇനത്തിൽ എൻജിനീയറിങ് വിഭാഗം ഒന്നാം സ്ഥാനവും ഹെൽത്ത് വിഭാഗം രണ്ടാം സ്ഥാനവും  കൗൺസിൽ വിഭാഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സിംഗിൾ സോങ് ഇനത്തിൽ അസി എഞ്ചിനീയർ കലേഷ് ഒന്നാം സ്ഥാനവും, എൻവിരോണ്മെന്റ് എഞ്ചിനീയർ ഗോപിക രണ്ടാം സ്ഥാനവും പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഷീജ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഡെപ്യൂട്ടി മേയർ വി.ആർ സുധീർ  അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ  ടി.കെ അഷ്റഫ്, സീന ടീച്ചർ, ആന്റണി പൈനുതറ, ഷാകൃത സുരേഷ് ബാബു, കെ.എ മനാഫ്, അഡ്വ  പി. എം. നസീമ, ജിസ്മി ജെറാൾഡ്, കൊച്ചി നഗരസഭാ സെക്രട്ടറി ഷിബു പി.എസ്,  തുടങ്ങിയവർ ആശംസകൾ  അർപ്പിച്ചു സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img